- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസത്തെ അവര്‍ക്കറിയുന്ന ഭാഷയില്‍ പ്രതിരോധിക്കണം: പി അബ്ദുല്‍ മജീദ് ഫൈസി
എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം: പൗരത്വ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തമായി ചെറുത്തു തോല്‍പ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. എന്‍ആര്‍സി ഉപേക്ഷിക്കുക, സിഎഎ പിന്‍വലിക്കുക, ഭരണഘടനാ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിനും അവരുടെ പ്രത്യയശാസ്ത്രത്തിനും എതിരായി ഇന്ത്യയില്‍ നടക്കുന്ന സമരങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കാനാണെങ്കില്‍ അതിനും പിന്നില്‍ നിന്ന് സഹായിക്കാന്‍ ആണെങ്കില്‍ അതിനും നുഴഞ്ഞുകയറി സമരം ചെയ്യാനാണ് എങ്കില്‍ അതിനും എസ്ഡിപിഐ തയ്യാറാണ്. ഇപ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവര്‍ പറയുന്നത് ഞങ്ങള്‍ കണക്കിലെടുക്കുന്നില്ല. തങ്ങളുടെ നേതൃത്വത്തില്‍ അല്ലാതെ പ്രതിഷേധം പാടില്ലെന്ന് പറയുന്നവരെ ഭയപ്പെടുന്നില്ല. അതിന്റെ പേരില്‍ തീവ്രവാദികളെന്ന് വിളിക്കുന്നവരെ ജനം തിരിച്ചറിയണമെന്നും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളോട് എസ്ഡിപിഐ ഐക്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറി കെ സി അബ്ദുസ്സലാം, പി പി റഫീഖ് (പോപുലര്‍ ഫ്രണ്ട്) സലീന ദാവൂദ് (നാഷണല്‍ വിമന്‍സ് ഫ്രണ്ട്) സല്‍മ സ്വാലിഹ് (വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്) സി എച്ച് അബ്ദുല്‍ ഖാദര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) ടി സിദ്ധീഖ് മാസ്റ്റര്‍, ഇര്‍ഷാദ് മൊറയൂര്‍, യാസിര്‍ പൂക്കോട്ടുപാടം, മിന്ഹാജ് റഹ്മാന്‍, സിപി നസ്രുദീന്‍ എന്നിവര്‍ സംസാരിച്ചു.
നിലമ്പൂര്‍ ചന്തക്കുന്നില്‍ നടന്ന അംബേദ്കര്‍ സ്‌ക്വയര്‍ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബു മണി കരുവാരക്കുണ്ട് (എസ്ഡിറ്റിയു) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പിഎഎം ഹാരിസ് എന്നിവര്‍ സംസാരിച്ചു.
പുത്തനത്താണിയില്‍ നടന്ന അംബേദ്കര്‍ സ്‌ക്വയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. എം പി മുസ്തഫ മാസ്റ്റര്‍, എ കെ അബ്ദുല്‍ മജീദ്, അഷ്‌റഫ് വൈലത്തൂര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) അബ്ദുല്‍ ഖാദര്‍ (പിഡിപി) കെ മുഹമ്മദാലി (പോപുലര്‍ ഫ്രണ്ട്) കെ കെ അബ്ദുല്‍ മജീദ് ഖാസിമി (ഇമാംസ് കൗണ്‍സില്‍) എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















