Latest News

വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്; മാനന്തവാടിയില്‍ ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്; മാനന്തവാടിയില്‍ ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍
X

മാനന്തവാടി: വിവിധ ലാബുകളുടെ പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ പരിശോധനാഫലം വിതരണം ചെയ്ത ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയെ മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തു. വയനാട് എസ് പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് മാനന്തവാടി പാര്‍ക്ക് ടവറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പോലിസ് റെയ്ഡ് നടത്തിയത്.

സ്ഥാപന ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി കെ റിയാസിനെ പോലിസ് അറസ്റ്റ് ചെയ്തു.

ഒരു പരിശോധനാഫലം വ്യാജമായി നിര്‍മിക്കാന്‍ 200 രൂപയാണ് വാങ്ങിയിരുന്നത്. 200ലധികം പേര്‍ക്ക് ഇതിനകം വ്യാജഫലം വിതരണംചെയ്തുകഴിഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ ബാര്‍ കോഡും പതിപ്പിച്ചിരുന്നു.

എസ്‌ഐ എം രവീന്ദ്രന്‍, എഎസ്‌ഐ കെ മോഹന്‍ദാസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ എ നൗഷാദ്, കെ ജെ ജിന്‍സ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Next Story

RELATED STORIES

Share it