വ്യാജ ബജറ്റ്: പന്തളം നഗരസഭയിലെ ഭരണസമിതി പിരിച്ചുവിടും വരെ പ്രക്ഷോഭമെന്ന് എസ്ഡിപിഐ

പന്തളം: വ്യാജ ബജറ്റ് അവതരിപ്പിച്ച, സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ പന്തളം നഗരസഭയുടെ ഭരണ സമിതി പിരിച്ചുവിടും വരെ പ്രക്ഷോഭം തുടരുമെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അന്‍സാരി ഏനാത്ത്. വ്യാജ ബജറ്റ് അവതരിപ്പിച്ച ഭരണസമിതിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പന്തളം നഗരസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭയുടെ ഭരണം കയ്യാളുന്ന ബിജെപിയോട് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ കാണിക്കുന്ന മൃദുസമീപനം ലജ്ജാവഹമാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കഴിവുകെട്ട ബിജെപി ഭരണത്തിനെതിരെ വാചാലതയല്ലാതെ പ്രതിഷേധ, നിയമ പോരാട്ടങ്ങള്‍ നടത്താന്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും അവരുടെ പോഷക സംഘടനകള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
''തീവ്രവര്‍ഗീയതയില്‍ കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തിന് ഭരണഘടന അനുസരിച്ചുള്ള ഭരണം നടത്തുന്നതില്‍ അറിവില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതി. പ്രത്യക്ഷത്തില്‍ ബിജെപിക്കൊപ്പം നിന്നുകൊണ്ട് പങ്ക് കച്ചവടം നടത്തുകയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ചെയ്യുന്നത്. നിയസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 25നു മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് അവതരിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെത്തന്നെ ബജറ്റ് അവതരിപ്പിക്കാതെ മാറ്റിവച്ചു. നിയമപരമായി അനുവദിക്കപ്പെട്ട മാര്‍ച്ച് 31 മുമ്പ് ബജറ്റ് അവതരിപ്പിക്കാതെ വളരെ കഴിഞ്ഞാണ് ബജറ്റ് അവതരണം നടത്തിയത്. നിയമവിരുദ്ധമായ നീക്കത്തിന് ഇടത്-വലത് പാര്‍ട്ടികള്‍ പിന്തുണ നല്‍കി. പന്തളം നഗരസഭയിലെ പുതിയ തൊഴില്‍ നിയമനവുമായി ബന്ധപ്പെട്ട് എട്ട് പുതിയ തസ്തികയില്‍ ബിജെപിക്കാരെ മാത്രം നിയമിക്കുകയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളായ ഇടത്- വലത് പാര്‍ട്ടികളെ ഇന്റര്‍വ്യു ബോഡില്‍ പോലും ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്ത തര്‍ക്കമാണ് അഴിമതി പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയത്.
പ്രശ്‌നം പുറത്തുവന്നതോടെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ രാജിയാണ് പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെടുന്നത്. അവര്‍ കൂടി പങ്കുവഹിച്ച അഴിമതിയായതുകൊണ്ടാണ് ആവശ്യം അവിടെ വച്ച് നിര്‍ത്തിയതെന്ന് അന്‍സാരി ഏനാത്ത് പറഞ്ഞു. നഗരസഭ ഭരണസമിതി പിരിച്ചുവിടണമെന്നാണ് എസ്ഡിപിഐ ഉയര്‍ത്തുന്ന ആവശ്യം.
പ്രതിഷേധത്തിന് എസ്ഡിപിഐ മുന്‍സിപ്പല്‍ പ്രസിഡന്റ മുജീബ് ചേരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷൈജു ഉളമ, ഷംസ് കടയ്ക്കാട് എന്നിവര്‍ സംസാരിച്ചു. ജിം കോശി ജോണ്‍, സുനില്‍ തോമസ്, സുധീര്‍ മുട്ടാര്‍ തുടങ്ങി മുന്‍സിപ്പല്‍ കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.
RELATED STORIES
അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്...
5 Jun 2023 5:47 AM GMT