Latest News

'പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ എംബിആര്‍': ബല്‍റാമിനെ പരിഹസിച്ച് പി വി അന്‍വര്‍

തന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം എന്നാണ് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍' എന്നായിരുന്നു വി ടി ബല്‍റാമിനെ പരിഹസിച്ച് പി വി അന്‍വര്‍ കുറിച്ചത്.

പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ എംബിആര്‍: ബല്‍റാമിനെ പരിഹസിച്ച് പി വി അന്‍വര്‍
X

കോഴിക്കോട്: യുഡിഎഫ് സിറ്റിങ് സീറ്റായ തൃത്താലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാമിനെ മലര്‍ത്തിയടിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന് ആശംസകളര്‍പ്പിച്ച് പി വി അന്‍വര്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് എതിര്‍സ്ഥാനാര്‍ഥിയായ വി ടി ബല്‍റാമിനെ പരോക്ഷമായി പരിഹസിച്ചത്.

തന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം എന്നാണ് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍' എന്നായിരുന്നു വി ടി ബല്‍റാമിനെ പരിഹസിച്ച് പി വി അന്‍വര്‍ കുറിച്ചത്.

അതേസമയം, തോല്‍വി അംഗീകരിക്കുന്നതായി വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ എന്നാണ് വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം..പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍.

Next Story

RELATED STORIES

Share it