Latest News

ഡല്‍ഹിയില്‍ ഇന്നു മുതല്‍ വ്യാപക കൊവിഡ് പരിശോധന; വഴിയാത്രക്കാരെ റാന്‍ഡം അടിസ്ഥാനത്തില്‍ പരിശോധിക്കും

ഡല്‍ഹിയില്‍ ഇന്നു മുതല്‍ വ്യാപക കൊവിഡ് പരിശോധന; വഴിയാത്രക്കാരെ റാന്‍ഡം അടിസ്ഥാനത്തില്‍ പരിശോധിക്കും
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്നു മുതല്‍ കൊവിഡ് പരിശോധന വ്യാപകമാക്കുന്നു. ഡല്‍ഹി-നോയിഡ റൂട്ടില്‍ യാത്ര ചെയ്യുന്നവരെ റാന്‍ഡം അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായി തിരഞ്ഞെടുക്കുക.

കൊവിഡ് രോഗവ്യാപനം അടുത്ത ഘട്ടത്തിലേക്ക് കടന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പരിശോധന വ്യാപകമാക്കാനും ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് യോഗം തീരുമാനിച്ചത്.

കൂടുതല്‍ പേര്‍ ജോലി ചെയ്യുകയും വന്നുപോകുകയും ചെയ്യുന്ന ഇടങ്ങളില്‍ കൊവിഡ് പരിശോധന വ്യാപകമാക്കിക്കൊണ്ട് രോഗബാധിതരെ വേര്‍തിരിച്ചറിയാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. റാപിഡ് ആന്റിജന്‍ പരിശോധനയാണ് നടത്തുക. അതേസമയം ഈ റൂട്ടില്‍ വാഹനഗതാഗതം തടസ്സപ്പെടുത്തില്ല. തിരഞ്ഞെടുക്കപ്പെടുന്ന ചിലരെ സമീപിച്ച് അവരെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കും.

Next Story

RELATED STORIES

Share it