Latest News

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തു: അറസ്റ്റിലായ പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തു: അറസ്റ്റിലായ പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു
X

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പോലിസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സ്‌പെഷ്യല്‍ബ്രാഞ്ചിലെ അഡി. കമ്മീഷ്ണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളത്.

മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ അഡി. പോലിസ് കമ്മീഷ്ണര്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ഉത്തരവ് പ്രകാരം സസ്‌പെന്‍ഡ് ചെയ്തതായി മുംബൈ പോലിസിന്റെ പിആര്‍ഒ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മാന്‍സുഖ് ഹിരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സച്ചിന്റെ പേര് ഉയര്‍ന്നുവന്നതിനു പിന്നാലെ ഇയാളെ മുബൈ പോലിസിലെ സിറ്റിസന്‍ ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് സ്ഥലം മാറ്റിയിരുന്നു. അതിനിടയില്‍ അദ്ദേഹം അറസ്റ്റിലാവുകയും മാര്‍ച്ച് 25 വരെ എന്‍ഐഎ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഫെബ്രുവരി 25ന് മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസുത്തുകള്‍ കണ്ടെത്തിയ സംഭഴത്തില്‍ സച്ചിന് പങ്കുണ്ടെന്നാണ് പോലിസ് കരുതുന്നത്.

വാഹനത്തിന്റെ ഉടമ ഹിരനെ മാര്‍ച്ച് 5ാം തിയ്യതിയാണ് മരിച്ച നിലയില്‍ താനെയില്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it