Latest News

ഒമിക്രോണ്‍ ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ തീവ്രമായ രോഗവ്യാപനത്തിന് കാരണമാവില്ലെന്ന് വിദഗ്ധന്‍

ഒമിക്രോണ്‍ ബിഎ.4, ബിഎ.5 വകഭേദങ്ങള്‍  തീവ്രമായ   രോഗവ്യാപനത്തിന് കാരണമാവില്ലെന്ന് വിദഗ്ധന്‍
X

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ പുതുതായി കണ്ടെത്തിയ വകഭേദങ്ങള്‍ രാജ്യത്ത് മാരകമായ തോതിലുള്ള കൊവിഡ് രോഗവ്യാപനത്തിന് കാരണമാവില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നെറ്റ് വര്‍ക്ക് ടാസ്‌ക് ഫോഴ്‌സ് കൊ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍. രോഗവ്യാപനം വര്‍ധിക്കില്ലെങ്കിലും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ ബിഎ. 4, ബിഎ.5 ഉപവകഭേദങ്ങളാണ് രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയത്.

''ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും ഒമിക്രോണ്‍ വ്യാപനം ശക്തമായ തോതില്‍ നടന്നു. പക്ഷേ, ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള അനുഭവം പറയുന്നത് ഈ രണ്ട് വകഭേദങ്ങളും രാജ്യത്ത് വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലന്നാണ്''-ഡോ. ജയദേവന്‍ പറഞ്ഞു.

രണ്ട് ഉപവകഭേദങ്ങളും പുതിയ വൈറസുകളല്ല, പകരം, ഇവ കൊവിഡ് 19ന്റ ഉപവകഭേദം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ബിഎ 4, ബിഎ 5വകഭേദങ്ങള്‍ ആഫ്രിക്കയില്‍ വലിയ രോഗവ്യാപനമുണ്ടാക്കിയെങ്കിലും താമസിയാതെ അടങ്ങി.

ബിഎ.4, ബിഎ.5 എന്നിവ രണ്ടാഴ്ച മുമ്പ് രോഗവ്യാപനത്തിന് കാരണമായി, പക്ഷേ ഇപ്പോഴത് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഉണ്ടായതുപോലെ ഇത്തവണ ഉണ്ടായില്ല- അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലും തെലങ്കാനയിലുമായി രണ്ട് പേര്‍ക്കാണ് ബിഎ.4, ബിഎ.5 എന്നിവ പിടികൂടിയത്.

Next Story

RELATED STORIES

Share it