Latest News

വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള ചെലവുകള്‍ ക്ഷേമപദ്ധതിയുടെ ഭാഗം; 'സൗജന്യ'ങ്ങളായി പരിഗണിക്കാനാവില്ലെന്ന് എ കെ സ്റ്റാലിന്‍

വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള ചെലവുകള്‍ ക്ഷേമപദ്ധതിയുടെ ഭാഗം; സൗജന്യങ്ങളായി പരിഗണിക്കാനാവില്ലെന്ന് എ കെ സ്റ്റാലിന്‍
X

ചെന്നൈ: വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി സര്‍ക്കാര്‍ ചെയ്യുന്ന ചെലവുകള്‍ 'സൗജന്യ'മായി കണക്കാക്കാനാവില്ലെന്നും പാവപ്പെട്ടവര്‍ക്കും പ്രാന്തവല്‍കൃതര്‍ക്കും വേണ്ടിയാണ് ഇത്തരം നടപടികള്‍ വ്യാപിപ്പിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

സൗജന്യങ്ങളെ എതിര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അദ്ദേഹം നിലപാടെടുത്തെങ്കിലും അതേ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായില്ല.

സൗജന്യങ്ങളും ക്ഷേമപദ്ധതികളും വ്യത്യസ്തമാണെന്ന് സുപ്രിം കോടതി പറഞ്ഞിട്ടുണ്ടെന്നും സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തിലെ അറുമിഗു കപാലീശ്വര ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടയില്‍ പറഞ്ഞു.

'വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള ചെലവുകള്‍ 'സൗജന്യങ്ങളുടെ പട്ടികയില്‍ പെടുത്താനാവില്ല. കാരണം വിദ്യാഭ്യാസം അറിവുമായി ബന്ധപ്പെട്ടാണ്, വൈദ്യശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രണ്ട് മേഖലകളിലും മതിയായ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു'. ഇവ സൗജന്യങ്ങളല്ല (മറിച്ച്) സാമൂഹ്യക്ഷേമ പദ്ധതികളാണ്. ദരിദ്രര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഇവ നടപ്പാക്കുന്നത്. 'സൗജന്യങ്ങള്‍ പാടില്ലെന്ന ഉപദേശവുമായി ചിലര്‍ ഇപ്പോള്‍ പുതുതായി ഉയര്‍ന്നുവന്നിട്ടുണ്ട്.'- മുഖ്യമന്ത്രി പരിഹസിച്ചു.

Next Story

RELATED STORIES

Share it