Latest News

പ്രവാസി ക്ഷേമ കോര്‍പറേഷന്‍ രൂപീകരിക്കണം: ഗള്‍ഫ് ഇസ് ലാഹി സംഗമം

പ്രവാസി ക്ഷേമ കോര്‍പറേഷന്‍ രൂപീകരിക്കണം: ഗള്‍ഫ് ഇസ് ലാഹി സംഗമം
X

പുളിക്കല്‍: പ്രവാസി മലയാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യം വച്ച് പ്രവാസി ക്ഷേമ കോര്‍പറേഷന്‍ രൂപീകരിക്കണമെന്നും ബജറ്റില്‍ തുക വക കൊള്ളിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച ഗള്‍ഫ് ഇസ് ലാഹി സംഗമം ആവശ്യപ്പെട്ടു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും ആരോഗ്യ ക്ഷേമത്തിനും പുനരധിവാസത്തിനും സഹായകമായ പദ്ധതി വേണം.

കേരളത്തിന്റെ സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ വളര്‍ച്ചക്ക് നിര്‍ണായക പങ്കു വഹിക്കുന്ന പ്രവാസികള്‍ക്ക് അര്‍ഹമായ പരിഗണന നല്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതി പ്രകാരം നടപ്പാക്കി വരുന്ന മരണാന്തര സഹായം , ചികില്‍സാ സഹായം പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവാസി പെന്‍ഷന്‍ എന്നിവ യഥാസമയം വിതരണം ചെയ്യുക,

അവധിക്കാലത്ത് നാട്ടില്‍ വരുന്ന പ്രവാസികളെ ക്രൂരമായി ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തുക എന്നീ ആവശ്യങ്ങളും സംഗമം ഉന്നയിച്ചു.

പുളിക്കല്‍ എബിലിറ്റി കാംപസില്‍ നടന്ന ഗള്‍ഫ് ഇസ്ലാഹീ സംഗമം കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അസൈനാര്‍ അന്‍സാരി യു എ ഇ അധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി മുഖ്യ പ്രഭാഷണം നടത്തി. എന്‍ എം അബുല്‍ ജലീല്‍, പ്രഫ: കെ പി സകരിയ്യ ,എം ടി മനാഫ്, സയ്യിദ് മുഹമ്മ് മുസ്തഫ, അലി ചാലിക്കര, നൗഫല്‍ മരുത, അബ്ദുറഹീം ഫാറൂഖി എറണാകുളം, കെ.എന്‍ സുലൈമാന്‍ മദനി, ബശീര്‍ മാമാങ്കര, അബ്ദുല്‍ കരീം സുല്ലമി എടവണ്ണ, സി.ടി ആയിശ ടീച്ചര്‍, ഡോ.കെ ടി അന്‍വര്‍ സാദത്ത്, ജസിന്‍ നജീബ് കണ്ണൂര്‍,അസ്‌ന പുളിക്കല്‍, ഡോ കെ അഹമ്മദ് കുട്ടി, കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി സംസാരിച്ചു.

Next Story

RELATED STORIES

Share it