Latest News

അസീര്‍ സോഷ്യല്‍ ഫോറം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കം

അസീര്‍ സോഷ്യല്‍ ഫോറം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കം
X

ഖമീസ് മുഷൈത്ത്: അസീര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. ഖമീസ് മുഷൈത്തിലെ മുനീറ ഓഡിറ്റോറിയത്തില്‍വച്ച് നടന്ന ഉത്ഘാടന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി സോഷ്യല്‍ ഫോറത്തിലേക്ക് കടന്നുവന്ന പ്രവര്‍ത്തകര്‍ക്ക് മെമ്പര്‍ഷിപ് നല്‍കി ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

ഇന്ത്യയെ ജാതി, മത വര്‍ഗീയത പറഞ്ഞു ഭിന്നിപ്പിച്ചു കൊണ്ടിരിക്കുന്ന സംഘ് പരിവാര്‍ ഫാഷിസ്റ്റ് ഭീകരതക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്ന് എന്ന് മുഖ്യപ്രഭാഷണം നടത്തിയ എക്‌സിക്യൂട്ടീവ് മെമ്പര്‍ അനസ് ഒഴൂര്‍ പറഞ്ഞു. ഇന്ത്യയില്‍ വരാനിരിക്കുന്നത് പോരാട്ടങ്ങളുടെയും ജയിലറകളുടെയും രക്തസാക്ഷിത്വങ്ങളുടെയും നാളുകളായിരിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഉദ്ഘാടനം നിര്‍വ്വഹിച്ച അസീര്‍ സ്‌റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം സൂചിപ്പിച്ചു.

ഖമീസ് ബ്ലോക്ക് പ്രസിഡന്റ് ഇല്ല്യാസ് ഇടക്കുന്നം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് അബൂബക്കര്‍ സഅദി സ്വാഗതം പറഞ്ഞു. ഐഎസ്എഫ് സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ ഇക്ബാല്‍ കൂലൂര്‍ ക്ലാസ്സെടുത്തു. സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്പര്‍ സാബിറലി മണ്ണാര്‍ക്കാട് ആശംസകള്‍ നേര്‍ന്നു.

അസീര്‍ സ്‌റ്റേറ്റ് വെല്‍ഫയര്‍ ഇന്‍ചാര്‍ജ് ഹനീഫ മഞ്ചേശ്വരം, സെക്രട്ടറി അബു ഹനീഫ മണ്ണാര്‍ക്കാട്, മെഹറു പൊങ്ങനാട് എന്നിവര്‍ പുതിയ അംഗങ്ങളെ ഷാള്‍ അണിയിച്ചു സ്വീകരണം നല്‍കി. അസീര്‍ സ്‌റ്റേറ്റ് സെക്രട്ടറി യൂസഫ് ചേലേബ്ര നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it