കാറില്‍ കടത്തുകയായിരുന്ന അര കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

തൃശൂര്‍: കോഴിക്കോട് ദേശീയപാതയിലെ കക്കാട് നിന്നും കാറില്‍ കടത്തുകയായിരുന്ന അര കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ് പി കെ യും അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി താലൂക്ക് വേങ്ങര നെല്ലിപ്പറമ്പ് ദേശത്ത് വടേരി ഷഫീഖലി (വയസ് 32) യും തിരൂരങ്ങാടിയിലെത്തന്നെ പറപ്പൂര്‍ സൂപ്പി ബസാര്‍ നെച്ചിക്കാട്ടില്‍ ഇഖ്ബാല്‍ (വയസ് 19) എന്നിവരാണ് എക്‌സൈസ് വലയിലായത്.
ലോക്ക് ഡൗണ്‍ ഇളവ് മുതലെടുത്ത് ആന്ധ്ര പ്രദേശില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ്, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പനക്കായി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കക്കാട് വച്ച് നടന്ന വാഹന പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. ഇവര്‍ കഞ്ചാവ് കടത്തിയ കാറും പിടിച്ചെടുത്തു.
റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിജിത്, ശിഹാബുദ്ദീന്‍, സാഗിഷ്, പ്രദീപ് കുമാര്‍, വനിത ഓഫീസര്‍ ലിഷ, െ്രെഡവര്‍ വിനോദ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ആളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT