'എല്ലാവര്‍ക്കുമറിയാം കൊവിഡിന്റെ 'കാരണഭൂതര്‍' ആരാണെന്ന്'; പരിഹാസവുമായി വി ടി ബലറാം

പാലക്കാട്; കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തോടുകൂടി ആഘോഷമായി പാര്‍ട്ടി സമ്മേളനം നടത്തിയ സിപിമ്മിനെ പരിഹസിച്ച് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി ടി ബലറാം. കൊവിഡ് കേസുകള്‍ ഇപ്പോള്‍ വീണ്ടും ഒറ്റയടിക്ക് ഇത്രയധികം വര്‍ധിച്ചിട്ടും അതിന്റെ ഉത്തരവാദികളെന്ന് മുദ്രകുത്തി മുന്‍പത്തെപ്പോലെ ആരെയെങ്കിലും 'മരണത്തിന്റെ വ്യാപാരികള്‍' എന്ന് ആക്ഷേപിക്കാന്‍ ഏതെങ്കിലും ഒരു നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകനോ 'ഇടത് ലിബറല്‍ ബുദ്ധിജീവി'യോ രംഗത്തു വരുന്നുണ്ടോന്ന് അദ്ദേഹം ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പരിഹസിച്ചു. അവരാരും വരില്ലെന്നും അതിന്റെ യഥാര്‍ത്ഥ കാരണഭൂതര്‍ ആരാണെന്ന് അറിയാവുന്നതുകൊണ്ടാണ് വരാത്തതെന്നും അദ്ദേഹം എഴുതുന്നു.
കൊവിഡ് ആദ്യ തരംഗത്തിന്റെ സമയത്ത് സംസ്ഥാനസര്‍ക്കാരിനെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ സിപിഎം പ്രവര്‍ത്തകരും സിപിഎം അനുഭാവികളായ മാധ്യമ-സാംസ്‌കാരിക പ്രവര്‍ത്തകരും ആക്ഷേപിച്ചതിനെതിരേയായിരുന്നു ബലറാമിന്റെ പരിഹാസം.
കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അഞ്ഞൂറോളംപേരെ അണിനിരത്തി സിപിഎം അവതരിപ്പിച്ച മെഗാ തിരുവാതിരയുടെ പാട്ടില്‍ പിണറായി വിജയനെ കേരളത്തിന്റെ എല്ലാ നേട്ടങ്ങളുടെയും കാരണഭൂതന്‍ എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ അതൊരു പരിഹാസവാക്കായി മാറി.
RELATED STORIES
അണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകള്‍ മെയ് 30 മുതല്‍
18 May 2022 6:30 PM GMTസ്റ്റാലിനെ സന്ദര്‍ശിച്ച് നന്ദി അറിയിച്ച് പേരറിവാളന് (വീഡിയോ)
18 May 2022 6:30 PM GMTജാര്‍ഖണ്ഡിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക്...
18 May 2022 5:45 PM GMTതൃശൂരില്‍ യുവാവിനെയും യുവതിയെയും ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍...
18 May 2022 5:39 PM GMTശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ഡല്‍ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMTഗ്യാന്‍വാപി മസ്ജിദ്: ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും...
18 May 2022 4:21 PM GMT