സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്: നാളത്തെ സംയുക്ത സമിതി ഹര്‍ത്താല്‍ തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി
ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതി ശ്രീനാഥ് പത്മനാഭനാണ് കോടതിയെ സമീപിച്ചത്

കൊച്ചി: സംയുക്ത സമിതി നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് ശ്രീനാഥ് പത്മനാഭനാണ് ഹര്‍ത്താല്‍ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ബിന്ദു അമ്മിണിയെ ആക്രമിച്ച കേസില്‍ പ്രതിയാണ് ശ്രീനാഥ് പത്മനാഭന്‍.
ഹര്‍ത്താല്‍ ദിനത്തില്‍ ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പൗരത്വ നിയമം ഭേദഗതി ചെയ്തതിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായാണ് മുപ്പതോളം സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനെതിരേ വ്യാപകമായ ദുഷ്പ്രചരണം നടക്കുന്നുണ്ടെന്നും സംയുക്ത സമിതി തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT