Latest News

റഷ്യന്‍ ഡീസലിന് വിലക്കേര്‍പ്പെടുത്തി യൂറോപ്യന്‍ യൂനിയന്‍

റഷ്യന്‍ ഡീസലിന് വിലക്കേര്‍പ്പെടുത്തി യൂറോപ്യന്‍ യൂനിയന്‍
X

ഫ്രാങ്ക്ഫര്‍ട്ട്: യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍നിന്നുള്ള ഡീസലിനും മറ്റ് പെട്രോളിയം ഉപ ഉല്‍പ്പന്നങ്ങള്‍ക്കും യൂറോപ്യന്‍ യൂനിയന്‍ വിലക്കേര്‍പ്പെടുത്തി. എണ്ണവില്‍പ്പന വഴിയുള്ള ലാഭം യുദ്ധച്ചെലവുകള്‍ക്ക് റഷ്യ ഉപയോഗിക്കുന്നതിനു തടയിടാനാണു നീക്കം.

യൂറോപ്പിന്റെ ഡീസല്‍ ആവശ്യത്തിന്റെ 10 ശതമാനം വിതരണം ചെയ്തിരുന്നത് റഷ്യയാണ്. ഈ വിടവ് നികത്താനായി യുഎസും ഗള്‍ഫ് രാജ്യങ്ങളുമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നുള്ള ഡീസല്‍ ഉപയോഗിക്കാനാണ് യൂറോപ്യന്‍ യൂനിയന്റെ നീക്കം. അതേസമയം, റഷ്യയെ അപേക്ഷിച്ച് ഇവിടങ്ങളില്‍ നിന്നുള്ള ഗതാഗതച്ചെലവ് കൂടുതലാണെന്ന പ്രശ്‌നം യൂറോപ്പിന് വെല്ലുവിളിയാണ്. യൂറോപ്പ് ഇതിനകം റഷ്യന്‍ കല്‍ക്കരിയും മിക്ക ക്രൂഡ് ഓയിലും നിരോധിച്ചിട്ടുണ്ട്. അതേസമയം മോസ്‌കോ പ്രകൃതിവാതകത്തിന്റെ ഭൂരിഭാഗം കയറ്റുമതിയും നിര്‍ത്തി.

Next Story

RELATED STORIES

Share it