Latest News

യൂറോപ്യന്‍ യൂനിയന്റെ ഹിജാബ് നിരോധനം: ബോറിസ് ജോണ്‍സനോട് ശക്തമായി പ്രതികരിക്കാനാവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതി

യൂറോപ്യന്‍ യൂനിയന്റെ ഹിജാബ് നിരോധനം: ബോറിസ് ജോണ്‍സനോട് ശക്തമായി പ്രതികരിക്കാനാവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതി
X

ലണ്ടന്‍: ജോലി സ്ഥലങ്ങളില്‍ തലമറക്കുന്നതിനെയും ഹിജാബ് ധരിക്കുന്നതിനെയും നിരോധിച്ച യൂറോപ്യന്‍ യൂനിയന്റെ നിലപാടുകള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതി.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെഴുതിയ കത്തിലാണ് ആള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഓണ്‍ ബ്രിട്ടീഷ് മുസ് ലിം(എപിപിജി), യൂറോപ്യന്‍ യൂനിയന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ ഉത്തരവിനെതിരേ രംഗത്തുവന്നത്. കോടതി ഉത്തരവ് മുസ് ലിം ജനങ്ങളെ മാത്രമല്ല, അവരുടെ വിശ്വാസത്തെയും ഹനിക്കുന്നതാണെന്നും തലമറയ്ക്കല്‍ മതചിഹ്നം മാത്രമല്ല, അവരുടെ സ്വത്വത്തിന്റെ ഭാഗമാണെന്നും നേതാക്കള്‍ പറഞ്ഞു.

മുസ് ലിംകള്‍ക്കുമാത്രമല്ല, സിക്കുകാര്‍ക്കും ജൂതര്‍ക്കും ഈ നിയമം പ്രശ്‌നം സൃഷ്ടിക്കും. നിയമം പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ മാത്രമല്ല, തൊഴിലിടങ്ങളില്‍ പ്രത്യേകിച്ച് മുസ് ലിം സ്ത്രീകള്‍ക്ക്

പ്രശ്‌നം സൃഷ്ടിക്കുമെന്നും മുസ് ലിം ഭീതി ആളിക്കത്തിക്കുമെന്നും എപിപിജി കുറ്റപ്പെടുത്തി.

ഹിജാബ് വെറും തലയില്‍ കെട്ടുന്ന തുണി മാത്രമല്ലെന്നും ലക്ഷക്കണക്കിന് സ്ത്രീകള്‍ അവരുടെ വസ്ത്രമായി തിരഞ്ഞെടുത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

കത്തില്‍ വിവിധ പാര്‍ട്ടികളില്‍ പെട്ട ബറോണസ് സയീദ വാര്‍സി, നാസ് ഷാ, സ്റ്റീവ് ബേക്കര്‍, അഫ്‌സല്‍ ഖാന്‍, ക്രിസ്റ്റന്‍ ഓസ്വാള്‍ഡ് തുടങ്ങി എംപിമാര്‍ ഒപ്പുവച്ചിട്ടുണ്ട്.

ഹിജാബ് ധരിച്ച് വരുന്ന തൊഴിലാളികളെ പുറത്താക്കാന്‍ തൊഴിലുടമക്ക് അധികാരം നല്‍കുന്ന ഉത്തരവ് ജൂലൈ 15നാണ് കോടതി പാസ്സാക്കിയത്. തല മറച്ച സ്ത്രീകളെ തൊഴിലില്‍ നിന്ന് പുറത്താക്കിയ രണ്ട് കേസുകളില്‍ വാദം കേട്ടുകൊണ്ടാണ് കോടതിയുടെ വിവാദമായ ഉത്തരവ്.

യൂറോപ്യന്‍ യൂനിയന്റെ ആര്‍ട്ടിക്കിള്‍ 9ന് എതിരാണ് പുതിയ ഉത്തരവ്.

Next Story

RELATED STORIES

Share it