Latest News

ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍
X

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറായി തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇപിയെ എല്‍ഡിഎഫ് കണ്‍വീനറായി തീരുമാനിച്ചത്.

എ വിജയരാഘവന്‍ പിബി അംഗമായതോടെ, ഡല്‍ഹിയില്‍ മറ്റൊരു ചുമതലയിലേക്ക് പോകുന്നതിനാല്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് മറ്റൊരാളെ പരിണഗണിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി എത്തിയേക്കും. നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷമെ ഇക്കാര്യം അന്തിമമായി തീരുമാനിക്കൂ.

ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയിലൂടെയാണ് ഇപി ജയരാജന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തിയത്. യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 97ല്‍ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. പിന്നീട് 2011ലും 2016ലും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it