കുറ്റിപ്പുറത്ത് കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കോഴിക്കോട് ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: കുറ്റിപ്പുറത്തു നിന്ന് കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കോഴിക്കോട് ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോക്കൂര്‍ സിഎച്ച് നഗര്‍ സ്വദേശി പരേതനായ പുത്തന്‍പുരയ്ക്കല്‍ മുനീറിന്റെ മകന്‍ റസീ(21) മിന്റെ മൃതദേഹമാണ് കോഴിക്കോട് ബീച്ചില്‍ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് കൂട്ടുകാരനെ കാണാനാണെന്ന് പറഞ്ഞ് പോയ റസീമിനെ കാണാതായത്.
പോലിസിന് പരാതി നല്‍കി അന്വേഷണം തുടരുന്നതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് ബീച്ചില്‍ റസീമിന്റെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുറ്റിപ്പുറം എന്‍ജിനീയറിങ് കോളജില്‍ അവസാന വര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മരിച്ച റസീം. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: മിര്‍വ, തമീം.
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല് സ്കൂളുകള് തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT