ഷോപിയാനില്‍ ഏറ്റുമുട്ടല്‍; 3 സായുധരെ വധിച്ചുവെന്ന് സൈന്യം

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു സായുധരെ വധിച്ചതായി സൈന്യം അറിയിച്ചു.
''3 തീവ്രവാദികളെ ഷോപിയാന്‍ ജില്ലയിലെ സുഗൂ പ്രദേശത്ത് വച്ച് സൈന്യം വധിച്ചു. ജമ്മു കശ്മീര്‍ പോലിസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് സംയുക്ത ഓപറേഷന്‍ നടന്നത്. സംയുക്ത ഓപറേഷന്‍ തുടരുന്നു''-സൈന്യത്തിന്റെ പിആര്‍ഒ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഷോപിയാനില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വിഭാഗത്തിലെ 9 പേരെ വിധിച്ചതായി ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ് നേരത്തെ പറഞ്ഞിരുന്നു.
ഷോപിയാനിലെ ഇന്നത്തെ മരണത്തോടെ കഴിഞ്ഞ 15 ദിവസത്തിനുളളില്‍ കൊലചെയ്യപ്പെട്ടവരുടെ എണ്ണം ഇരുപത്തിരണ്ടായി. ഇവരില്‍ 8 പേര്‍ ഉയര്‍ന്ന കമാന്റര്‍മാരാണെന്നാണ് സൈന്യം പറയുന്നത്. ഇവരുടെ പേരുകളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
RELATED STORIES
വര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTമുംബൈ ആധിപത്യം; ഐപിഎല്ലില്‍ നിന്ന് ലഖ്നൗ പുറത്ത്
24 May 2023 6:18 PM GMTഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ച് സിഎസ്കെ; ഗുജറാത്ത് പതറി
23 May 2023 6:28 PM GMTഐപിഎല്‍; ഒന്നില്‍ ഗുജറാത്ത് തന്നെ; എല്‍എസ്ജിയെ വീഴ്ത്തി
7 May 2023 3:13 PM GMTരാജസ്ഥാന് റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ജിടിക്ക്...
5 May 2023 5:49 PM GMT