Latest News

ഇ എന്‍ മോഹന്‍ ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

ഇ എന്‍ മോഹന്‍ ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി
X

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എന്‍ മോഹന്‍ ദാസ് തുടരും. തിരൂരില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് ഇ എന്‍ മോഹന്‍ ദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്.

എട്ട് പുതുമുഖങ്ങളടക്കം 38 അംഗ ജില്ലാ കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീഴ്ച്ച വരുത്തിയെന്നാരോപിച്ച് അച്ചടക്ക നടപടിയെടുത്ത വി ശശികുമാര്‍, സി ദിവാകരന്‍ എന്നിവരേയും നേരത്തെ നടപടിയെടുത്ത ടി സത്യനേയും ജില്ലാ കമ്മിറ്റിയിലേക്ക് സമ്മേളനം തിരിച്ചു കൊണ്ടുവന്നു.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്ന കാരണത്താല്‍ സി എച്ച് ആഷിഖ്, ഐ ടി നജീബ്, അസൈന്‍ കാരാട്ട് എന്നിവരേയും പ്രായാധിക്യത്താല്‍ ടി കെ ഹംസ, പി പി വാസുദേവന്‍, ടി പി ജോര്‍ജ് എന്നിവരേയും ജില്ലാ കമ്മിറ്റിയില്‍ ഒഴിവാക്കി.

Next Story

RELATED STORIES

Share it