അര്‍ജന്റീന സ്‌ട്രൈക്കര്‍ എമിലിയാനോ സല സഞ്ചരിച്ച ചെറുവിമാനം കാണാതായി
അടുത്തിടെ 18 ശതലക്ഷം ഡോളറിന് ക്ലബുമായി കരാറില്‍ ഒപ്പുവച്ച 28കാരനായ എമിലിയാനോ സല കാര്‍ഡിഫിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംഭവം

പാരിസ്: കാര്‍ഡിഫ് എഫ്‌സിയുടെ അര്‍ജന്റീന സ്‌ട്രൈക്കര്‍ എമിലിയാനോ സല സഞ്ചരിച്ച ചെറുവിമാനം ചാനല്‍ ദ്വീപുകള്‍ക്കു സമീപം കാണാതായി. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. അടുത്തിടെ 18 ശതലക്ഷം ഡോളറിന് ക്ലബുമായി കരാറില്‍ ഒപ്പുവച്ച 28കാരനായ എമിലിയാനോ സല കാര്‍ഡിഫിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംഭവം.ഫ്രാന്‍സിലെ നാന്റസില്‍നിന്ന് കാര്‍ഡിഫിലേക്ക് പറന്ന ചെറുവിമാനം അല്‍ദേര്‍ണി ദ്വീപിനു സമീപംവച്ച് കാണാതാവുകയായിരുന്നു. സ്ഥിരീകരണത്തിന് വേണ്ടി കാക്കുകയാണെന്നും എമിലിയാനോ സലയുടെ സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ടെന്നും കാര്‍ഡിഫ് ചെയര്‍മാന്‍ മെഹമദ് ദല്‍മാന്‍ വ്യക്തമാക്കി. രണ്ടു പേര്‍ യാത്ര ചെയ്യുന്ന പൈപര്‍ മാലിബു ചെറുവിമാനം തിങ്കളാഴ്ച രാത്രി 8.30ഓടെ കാസ്‌ക്കറ്റ്‌സ് ലൈറ്റ് ഹൗസിന് സമീപത്തെ റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫ്രാന്‍സ് ക്ലബ് ലീഗിലെ ഈ സീസണിലെ നിലവിലെ ടോപ് സ്‌കോറര്‍മാരില്‍ ഒരാളാണ് എമിലിയാനോ സല.
RELATED STORIES
താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMT