ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; അരിക്കൊമ്പന്‍ രണ്ട് വീടുകള്‍ തകര്‍ത്തു

ഇടുക്കി: ശാന്തന്‍പാറയില്‍ അരിക്കൊമ്പന്‍ രണ്ട് വീടുകള്‍ തകര്‍ത്തു. ചുണ്ടലില്‍ മാരിമുത്തുവിന്റേയും ആറുമുഖന്റേയും വീടുകളാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. ആന വരുന്നത് കണ്ട് വീട്ടിലുള്ളവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും വനംവകുപ്പ് വാച്ചര്‍മാരും സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു. എന്നാല്‍, ആന ജനവാസ മേഖലയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
നെയമക്കാട് എസ്‌റ്റേറ്റില്‍ തമ്പടിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവായതിനു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. 30 വയസ് പ്രായം വരുന്ന അരിക്കൊമ്പന്‍ ദിവസങ്ങളായി വലിയ നാശനഷ്ടങ്ങളാണ് പ്രദേശത്ത് വരുത്തുന്നത്. ചിഫ് വെറ്റിനറി ഓഫിസര്‍ അരുണ്‍ സക്കറിയയും വിദഗ്ധവനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കിയ റിപോര്‍ട്ടിലാണ് അനുമതി ലഭിച്ചത്.
RELATED STORIES
'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMTകാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMT