സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തിലാവും. യൂനിറ്റിന് ഒമ്പത് പൈസയാണ് വര്‍ധന. നാലുമാസത്തേക്കാണ് നിരക്ക് വര്‍ധന. ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ധന. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30വരെ കെഎസ്ഇബി പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതില്‍ റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചതിനേക്കാള്‍ 87 കോടി രൂപ അധികമായി ചെലവായി. അതിനാലാണ് നിരക്ക് വര്‍ധനവിന് കമ്മീഷന്‍ അനുമതി നല്‍കിയത്.
ആയിരം വാട്‌സ് വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂനിറ്റില്‍ കവിയാതെ ഉപഭോഗമുള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുത്തിരുന്നില്ല. നിരക്ക് വര്‍ധന വഴി നാല് മാസംകൊണ്ട് 87.7 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ അധികമായി എത്തുക.
RELATED STORIES
ആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്ക്ക് വൈദ്യശാസ്ത്ര നൊബേല്...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര് ; മുന്നാക്കക്കാര് 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT