Latest News

തിരഞ്ഞെടുപ്പ്: 1,14,500 രൂപ കൂടി പിടിച്ചെടുത്തു

ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 68,98,540 രൂപ പിടിച്ചെടുത്തു.

തിരഞ്ഞെടുപ്പ്: 1,14,500 രൂപ കൂടി പിടിച്ചെടുത്തു
X

പ്രതീകാത്മക ചിത്രം


കോഴിക്കോട്: തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച നാദാപുരം സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് ശനിയാഴ്ച 1,14,500 രൂപ പിടികൂടി കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫിസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇലക്ഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 68,98,540 രൂപ പിടിച്ചെടുത്തു.


Next Story

RELATED STORIES

Share it