Latest News

എതിരില്ല; ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു

എതിരില്ല; ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു
X

തിരുവനന്തപുരം: നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു. അടൂരില്‍ നിന്ന് ഹാട്രിക് വിജയം നേടിവന്ന സിപിഐ അംഗമാണ് ചിറ്റയം ഗോപകുമാര്‍. ഇന്ന് ഉച്ചയ്ക്ക് 12വരെയായിരുന്നു നാമനിര്‍ദ്ദേശം ചെയ്യേണ്ട സമയം.

യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ല എന്നു പ്രഖ്യാപിച്ചിരുന്നു. നേരത്തെ സപീക്കര്‍ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണം എന്ന് വിലയിരുത്തി യുഡിഎഫ് പിസി വിഷ്ണുനാഥിനെ മല്‍സരിപ്പിച്ചിരുന്നു. എന്നാല്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയായി ആരെയും മല്‍സരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it