Latest News

റിസര്‍വ് വോട്ടിംഗ് മെഷീനുകള്‍ നിരീക്ഷിക്കുവാന്‍ എലിട്രെയ്‌സസ് ആപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

റിസര്‍വ് വോട്ടിംഗ് മെഷീനുകള്‍ നിരീക്ഷിക്കുവാന്‍ എലിട്രെയ്‌സസ് ആപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

തിരുവനന്തപുരം: റിസര്‍വ് വോട്ടിംഗ് മെഷീനുകള്‍ നിരീക്ഷിക്കുവാന്‍ മാത്രമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംവിധാനമൊരുക്കുന്നു. എലി ട്രെയ്‌സസ് ആപ്പ് എന്ന പേരിലുള്ള ഈ ആപ്പ് സംസ്ഥാനത്ത് ആദ്യമായാണ് റിസര്‍വ് വോട്ടിംഗ് മെഷീന്‍ നിരീക്ഷിക്കുവാന്‍ ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ 'ട്രെയിസ്'(ഇലക്ഷന്‍ ട്രാക്കിംഗ് എനേബിള്‍ഡ് സിസ്റ്റം) ചെയ്യുന്നതിനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോളിംഗ് ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനായി നിയോഗിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യാത്രാ മാര്‍ഗം അവരുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എലിട്രെയ്‌സസ് ആപ്പ് വഴി നിരീക്ഷിക്കുകയും ഈ വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനുമാണ് ആപ്പ് ഉപയോഗിക്കുക.

എലി ട്രെയ്‌സസ് പോര്‍ട്ടല്‍ വഴിയാണ് നിരീക്ഷണം സാധ്യമാക്കുന്നത്.

ബീഹാര്‍ എന്‍ഐസി വികസിപ്പിച്ചെടുത്തതാണ് എലിട്രെയ്‌സസ് ആപ്പ്.

വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മാത്രമുള്ള എലി ട്രെയ്‌സസ് ആപ്പിന്റെ ഉപയോഗം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചുള്ള ഇന്‍സ്റ്റാലേഷന്‍, ഫസ്റ്റ് ട്രയല്‍ റണ്‍ എന്നിവ മിക്കവാറും ജില്ലയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

Next Story

RELATED STORIES

Share it