Latest News

സ്‌കൂളിന് തീപിടിച്ച് എട്ടു വയസുകാരന് ദാരുണാന്ത്യം

സ്‌കൂളിന് തീപിടിച്ച് എട്ടു വയസുകാരന് ദാരുണാന്ത്യം
X

കൊടക്: കര്‍ണാടകയില്‍ സ്‌കൂളിന് തീപിടിച്ച് എട്ടു വയസുകാരന് ദാരുണാന്ത്യം. പുഷ്പക് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കര്‍ണാടക കൊടകിനടുത്തുള്ള കെഡിക്കേരി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് അപകടം. രാവിലെ 11മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ പോലിസിനെയും അഗ്‌നിശമന സേനയെയും വിവരം അറിയിച്ചെങ്കിലും പുഷ്പകിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍പ്പെട്ട 29 വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. എയര്‍ കണ്ടീഷണര്‍ യൂണിറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതായി സമീപത്തെ കടകളില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it