Latest News

ഖത്തര്‍ വിമാനങ്ങള്‍ക്ക് ഈജിപത് അനുമതി നല്‍കി

ഖത്തര്‍ വിമാനങ്ങള്‍ക്ക് ഈജിപത് അനുമതി നല്‍കി
X
കെയ്‌റോ : ഖത്തര്‍ വിമാനങ്ങള്‍ക്ക് ഈജിപ്തും അനുമതി നല്‍കി. ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് എടുത്തുകളഞ്ഞതായി ഈജിപ്ഷ്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. വിലക്ക് എടുത്തുകളഞ്ഞതോടെ ഈജിപ്ത് എയറിനും ഖത്തര്‍ എയര്‍വെയ്‌സിനും സ്വകാര്യ വിമാന കമ്പനികള്‍ക്കും രണ്ടു രാജ്യങ്ങളിലെയും വിമാനത്താവളങ്ങള്‍ക്കിടയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനാവും. ഉപരോധം കാരണം നിര്‍ത്തിവച്ച വ്യോമ ഗതാഗതമാണ് മൂന്നു വര്‍ഷത്തിനു ശേഷം പുനരാരംഭിച്ചത്.


വിമാന സര്‍വീസ് ഷെഡ്യൂളുകള്‍ അനുമതിക്കായി ഈജിപ്തിലെയും ഖത്തറിലെയും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് വിമാന കമ്പനികള്‍ അയച്ചുകൊടുക്കണമെന്ന് ഈജിപ്ഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് അഷ്‌റഫ് നുവൈര്‍ പറഞ്ഞു. ഈജിപ്ഷ്യന്‍ വ്യോമമേഖലയിലൂടെ കടന്നുപോകുന്നതിന് ഖത്തര്‍ വിമാനങ്ങള്‍ക്ക് അനുമതി തേടി ഖത്തര്‍ അധികൃതര്‍ സമര്‍പ്പിച്ച അപേക്ഷ അംഗീകരിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it