സോണിയാഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: നാഷണല്‍ ഹറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ പതിനൊന്നിന് ഇഡിയുടെ ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം.
സോണിയാഗാന്ധിയില്‍നിന്നും ഇനിയും വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നാണ് ഇ ഡിയുടെ നിലപാട്. ഇതേ കേസില്‍ രാഹുലിനെയും ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. സോണിയക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതുകൊണ്ട് മൂന്ന് മണിക്കൂര്‍ മാത്രമായിരിക്കും ചോദ്യം ചെയ്യല്‍.
ഇന്നലെ ചോദ്യം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടക്കുന്നതുകൊണ്ടാണ് ചോദ്യംചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണത്തിന്റെ ചുവട് പിടിച്ചുള്ളതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.
ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. എന്നാല്‍, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണകൂടത്തിന്റെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ വേട്ടയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. നേരത്തേ തെളിവില്ലെന്ന് കണ്ട് ഇഡി അവസാനിപ്പിച്ച കേസ് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം തുടരാനായിരുന്നു സുപ്രിംകോടതിയും നിര്‍ദേശിച്ചത്.
സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
RELATED STORIES
അസീസ് സഖാഫി പക്കണ ജിദ്ദയില് മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര് അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര് കായംകുളം സൗദിയില് മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്പ്പെടെ കൂടുതല് സര്വീസുമായി എയര് ഇന്ത്യ...
15 Nov 2023 3:33 PM GMTമദീനാ ഗവര്ണറുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
8 Nov 2023 5:02 PM GMTഷാര്ജ രാജ്യാന്തര പുസ്തകമേളയ്ക്ക് വര്ണാഭമായ തുടക്കം
1 Nov 2023 5:24 PM GMT