Latest News

കിഫ്ബി മസാലബോണ്ടില്‍ ഇഡി നോട്ടിസിന് സ്റ്റേ

കിഫ്ബി മസാലബോണ്ടില്‍ ഇഡി നോട്ടിസിന് സ്റ്റേ
X

കൊച്ചി: കിഫ്ബി മസാലബോണ്ടില്‍ വിദേശനാണ്യ വിനിമയചട്ട (ഫെമ) ലംഘനം ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ നോട്ടിസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇ ഡി നല്‍കിയ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ഡോ. തോമസ് ഐസക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. കിഫ്ബി ചെയര്‍പേഴ്‌സണ്‍, മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍, സിഇഒ എന്നീ നിലയിലാണ് മൂന്നുപേര്‍ക്കും നോട്ടിസ് അയച്ചത്.

കിഫ്ബിക്കെതിരായ ഹര്‍ജിയില്‍ നോട്ടിസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തെങ്കിലും വ്യക്തിഗത നോട്ടിസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഹരജി നല്‍കിത്. നടപടി നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപ്രേരിത നീക്കമാണെന്നും നോട്ടീസ് ചോദ്യംചെയ്ത് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ആര്‍ബിഐ അനുമതിയോടെയാണ് മസാലബോണ്ട് ഫണ്ട് വിനിയോഗിച്ചതെന്നും കിഫ്ബിയുടെ ഇടപാടുകളില്‍ ഒരുതരത്തിലുള്ള ചട്ടലംഘനവും അവര്‍ കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഇഡിയുടെ എല്ലാ തുടര്‍നടപടികളും സ്റ്റേ ചെയ്തു.

Next Story

RELATED STORIES

Share it