Latest News

മമത ബാനര്‍ജിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഇഡി

മമത ബാനര്‍ജിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഇഡി
X

കൊല്‍ക്കത്ത: മമത ബാനര്‍ജിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഇഡി. മമതയ്‌ക്കെതിരേ 17 കേസുകളുണ്ടെന്ന് ഇഡി കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ പാക്കിലെ റെയ്ഡ് തടസ്സപ്പെടുത്തിയതിനാണ് കേസ്. ഈ കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം.മമത ബാനര്‍ജി, ഡിജിപി, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ എന്നിവര്‍ അന്വേഷണ പരിധിയില്‍ വരണമെന്നും ഇ ഡി ആവശ്യപ്പെടുന്നു.

അതേസമയം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടിക്കെതിരെ വിമര്‍ശനങ്ങളും ശക്തമാവുകയാണ്. മോദി സര്‍ക്കാരിന്റെ ദൈവമാണ് ഇഡിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ ഇഡിയും ഐപാക്കും ടിഎംസിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് കേസ് പരിഗണിക്കുക. ടിഎംസിയുടെ അഴിമതികള്‍ പുറത്തുവരുന്ന ഭയത്തിലാണ് ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്തിയത് എന്നാണ് ബിജെപിയുടെ വിമര്‍ശനം.

Next Story

RELATED STORIES

Share it