Latest News

സഞ്ജയ് റാവത്തിന്റെ ഭാര്യയെ ഇ ഡി ചോദ്യം ചെയ്യുന്നു

സഞ്ജയ് റാവത്തിന്റെ ഭാര്യയെ ഇ ഡി ചോദ്യം ചെയ്യുന്നു
X

മുംബൈ: ഭൂമി ഇടപാടിലൂടെ കള്ളപ്പണം വെളിപ്പിച്ചെന്ന ആരോപണത്തില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യയെ ഇ ഡി ചോദ്യം ചെയ്യുന്നു. മുംബൈ ഓഫിസിലാണ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഒരു ആഴ്ചയായി സഞ്ജയ് റാവത്തിന്റെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നിരവധി കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കൂടാതെ റാവത്തിന്റെ വസതിയും പരിശോധന നടത്തി.

മുംബൈയിലെ ബല്ലാര്‍ഡ് എസ്‌റ്റേറ്റില്‍ വച്ചാണ് ഇ ഡി ഉദ്യോഗസ്ഥരെ കാണുന്നത്. ഇവര്‍ക്കു പുറമെ ഗുരു ആഷിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മുന്‍ ഡയറക്ടര്‍ ഗുരു പ്രവീന്‍ റാവത്തിനെയും ഈ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പത്ര ചൗള്‍ കുംഭകോണത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് ഇ ഡിയുടെ ആരോപണം.

കഴിഞ്ഞ ഞായറാഴ്ചയാണ് സഞ്ജയ് റാവത്തിനെ ഇ ഡി അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹം ഇ ഡി കസ്റ്റഡിയിലാണ്. അദ്ദേഹത്തിന്റെ കസ്റ്റഡി ആഗസ്റ്റ് 8വരെ നീട്ടിനല്‍കിയിട്ടുണ്ട്.


സഞ്ജയ് റാവത്തിന്റെ പല കേസുകളിലും ഭാര്യ വര്‍ഷയുടെ കേസ് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമാണ് അവരെ ചോദ്യം ചെയ്യുന്നത്. അഞ്ച് മാസം മുമ്പ് ഇ ഡി വര്‍ഷയുടെയും രണ്ട് മക്കളുടെയും അധീനതയിലുള്ള 11 കോടിയുടെ സ്വത്ത് മരവിപ്പിച്ചിരുന്നു.

വര്‍ഷയുടെ കൈവശമുളള ദാദറിലെ ഫ്‌ലാറ്റ്, വര്‍ഷ റാവത്തിന്റെയും സ്വപ്‌ന പത്കറുടെയും സംയുക്ത ഉടമസ്ഥാവകാശമുള്ള അലിബാഗിലെ ഫ്‌ലാറ്റ് എന്നിവയാണ് മരവിപ്പിച്ചത്. സഞ്ജയ് റാവത്തിന്റെ സഹായിയുടെ ഭാര്യയാണ് സുജിത് പരേക്കര്‍. സഞ്ജയ് റാവത്തിന്റെ വസതിയില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് ചോദ്യം ചെയ്യുന്നതിനുവേണ്ടി അവരെ കസ്റ്റഡിയിലെടുത്തത്.

ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യക്കേസാണ് റാവത്തിനെതിരേ ഉള്ളത്. ജൂലായ് ഒന്നിന് റാവത്തിനെ ഇ ഡി പത്ത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു.

Next Story

RELATED STORIES

Share it