Latest News

സാമ്പത്തിക സംവരണം: കേസ് സുപ്രിംകോടതിയിലെ 5 അംഗ ബെഞ്ചിലേക്ക്

സാമ്പത്തിക സംവരണം: കേസ് സുപ്രിംകോടതിയിലെ 5 അംഗ ബെഞ്ചിലേക്ക്
X

ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമത്തിനെതിരേ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജി ഇനി അഞ്ചംഗ ബെഞ്ച് പരിഗണിക്കും. സാമ്പത്തികമായി താഴ്ന്ന മുന്നോക്ക വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തിനെതിരേ 35 ഓളം പേര്‍ സമര്‍പ്പിച്ച ഹരജിയാണ് അഞ്ചംഗ ബെഞ്ചിലേക്ക് അയച്ചത്. നേരത്തെ ഈ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. എന്‍ജിഒ ആയ ജന്‍ഹിത് അഭിയാന്‍, യൂത്ത് ഫോര്‍ ഇക്വാളിറ്റി തുടങ്ങി 35 സംഘടനകളാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭരണഘടന (103ാം ഭേദഗതി)ആക്്റ്റ്, 2019 നെതിരേ കോടതിയെ സമീപിച്ചത്. സാമ്പത്തിക സംവരണം ഏക മാനദണ്ഡമാക്കരുതെന്നാണ് പരാതിക്കാരുടെ ആവശ്യം.

നേരത്തെ സാമ്പത്തികമായി താഴ്ന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. രാജ്യത്തെ 200 ദശലക്ഷം വരുന്ന പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് 10 ശതമാനം സാമ്പത്തിക സംവരണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി സ്വീകരിച്ചു.

സാമ്പത്തിക സംവരണം പൊതുവിഭാഗത്തില്‍ ഒതുക്കരുതെന്നും സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന നിയമം ലംഘിക്കരുതെന്നുമാണ് ഹരജിക്കാര്‍ വാദിക്കുന്നത്. പുതിയ നിയമം ഭരണഘടനാവിരുദ്ധമാണെന്നും ഹരജിക്കാര്‍ വാദിച്ചു.

Next Story

RELATED STORIES

Share it