Latest News

ചെത്തുകാരന്റെ മകന്‍' പരാമര്‍ശം: കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ മനസിന്റെ തെളിവെന്ന് ഡിവൈഎഫ്‌ഐ

ചെത്തുകാരന്റെ മകന്‍ പരാമര്‍ശം:  കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ മനസിന്റെ തെളിവെന്ന് ഡിവൈഎഫ്‌ഐ
X

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ മനസിന്റെ തെളിവാണ് ചെത്തുകാരന്റെ മകന്‍' പരാമര്‍ശമെന്ന് ഡിവൈഎഫ്‌ഐ. ആധുനിക സമൂഹത്തില്‍ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നടത്തിയത്. ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോണ്‍ഗ്രസ് കാണുന്നുണ്ടോ. കോണ്‍ഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണ്. വിഷം വമിക്കുന്ന ജാതിബോധമാണ് കോണ്‍ഗ്രസിന്. കെ സുധാകരന്റെ വ്യക്തിപരമായ ജല്‍പനമായി ഇതിനെ ചുരുക്കേണ്ടതില്ല.

തുടര്‍ച്ചയായി മുഖ്യമന്ത്രിയെ 'ചെത്തുകാരന്റെ മകന്‍' എന്നുപറഞ്ഞ് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. ഇരുകൂട്ടരുടെയും മനസിലെ കട്ടപിടിച്ച ജാതിബോധമാണ് ഇത്തരം അധിക്ഷേപ പരാമര്‍ശം ഉന്നയിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ആധുനിക സമൂഹത്തിന് പാകമാകാത്ത അപരിഷ്‌കൃത മനസിന് ഉടമകളാണിവര്‍. സംഘപരിവാര്‍ മനസും ജാതിബോധവുമായി നടക്കുന്ന കോണ്‍ഗ്രസിനെ ജനം ബഹിഷ്‌കരിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it