Latest News

കോളജില്‍ അതിഥിയായെത്തിയ ഡെയ്ന്‍ ഡേവിസിനെ ഇറക്കിവിട്ട സംഭവം; പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍

14 വിദ്യാര്‍ഥികളെയാണു കോളജ് സസ്‌പെന്‍ഡ് ചെയ്തത്. അധികൃതരുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു.

കോളജില്‍ അതിഥിയായെത്തിയ   ഡെയ്ന്‍ ഡേവിസിനെ ഇറക്കിവിട്ട സംഭവം; പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍
X

മലപ്പുറം: വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജ് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ വേദിയില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു സസ്‌പെന്‍ഷന്‍. 14 വിദ്യാര്‍ഥികളെയാണു കോളജ് സസ്‌പെന്‍ഡ് ചെയ്തത്. അധികൃതരുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു. സസ്‌പെന്‍ഷന്‍ ഉത്തരവു പുറത്തു വന്നയുടന്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു സമരം ആരംഭിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ പ്രിന്‍സപ്പലിന്റെ പ്രതികാര നടപടിയാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷനെന്നു വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

കോളജ് ദിനാഘോഷത്തില്‍ നിന്നു വിശിഷ്ടാതിഥിയെ ഇറക്കി വിട്ട സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്നു പ്രിന്‍സിപ്പല്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്നു നേരത്തെ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പ്രിന്‍സിപ്പല്‍ ഭീഷണി മുഴക്കിയിരുന്നു. ഇതാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷനു പിന്നിലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. എന്നാല്‍ കോളജ് ബസ് തടയുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതിനെ തുടര്‍ന്നാണു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതെന്നു കോളജ് അധികൃതര്‍ അറിയിച്ചു. കോളജ് ദിനാഘോഷ ദിവസം ഡ്രസ്സ് കോഡുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും തമ്മില്‍ ഉണ്ടായ അഭിപ്രായ ഭിന്നതയാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്.

കോളജ് പരിപാടിക്ക് വിദ്യാര്‍ഥികള്‍ ഒരേ രീതിയിലുള്ള വസ്ത്രം ധരിക്കരുതെന്ന് നേരത്തെ പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ അത് അനുസരിക്കാന്‍ തയ്യാറായില്ല. ഇതേ ചൊല്ലി വിദ്യാര്‍ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ അതിഥിയെ കോളജില്‍ കയറ്റില്ലെന്നു പ്രിന്‍സിപ്പല്‍ നിലപാടെടുത്തു. വിദ്യാര്‍ഥികള്‍ ഡെയ്‌നെ വേദിയില്‍ എത്തിച്ചതോടെ പ്രിന്‍സിപ്പല്‍ ഡെയ്‌നോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡെയ്ന്‍ കോളജില്‍ നിന്ന് മടങ്ങി.




Next Story

RELATED STORIES

Share it