Latest News

ബഹളത്തിനിടയില്‍ പാര്‍ലമെന്റ് പാസ്സാക്കിയത് 2 ബില്ലുകള്‍

ബഹളത്തിനിടയില്‍ പാര്‍ലമെന്റ് പാസ്സാക്കിയത് 2 ബില്ലുകള്‍
X

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം തകൃതിയായി നടക്കുന്നതിനിടയില്‍ പാര്‍ലമെന്റില്‍ അതിപ്രധാനമായ രണ്ട് ബില്ലുകള്‍ പാസ്സാക്കി. പാര്‍ലെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങി ഒരാഴ്ച സാധാരണ നടപടിക്രമങ്ങളൊന്നും നടക്കാത്ത സാഹചര്യത്തിലും സര്‍ക്കാര്‍ ബില്ലുകള്‍ പാസ്സാക്കി.

ഫാക്ടറിങ് റെഗുലേഷന്‍ ആക്റ്റ് ഭേദഗതി നിയമമാണ് പാസ്സാക്കിയതില്‍ പ്രധാനം. ഇത് പാസ്സാക്കി 12 മിനിറ്റിനകം അടുത്ത ബ ില്ലും പാസ്സാക്കി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ ഷിപ്പ് ആന്റ് മാനേജ്‌മെന്റ് ബില്ല് ആണ് രണ്ടാമത്തേത്.

ഇത്തരത്തില്‍ ബില്ല് പാസ്സാക്കുന്നത് ആദ്യമല്ലെന്നും എങ്കിലും ഇത് അഭിലഷണീയമല്ലെന്നും മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി ശ്രീധരന്‍ പറഞ്ഞു.

2008ല്‍ 17 മിനിറ്റിനകം എട്ട് ബില്ലുകളാണ് പാസ്സാക്കിയത്.

തെറ്റായ നടപടിക്രമങ്ങള്‍ കീഴ് വഴക്കമായി സൂക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it