Latest News

തനിക്ക് ഭീഷണിയുണ്ടെന്ന് ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

തനിക്ക് ഭീഷണിയുണ്ടെന്ന് ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
X

തിരുവനന്തപുരം: ഭീഷണി നേരിടുന്നുവെന്ന് ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുഖത്ത് ആസിഡ് ഒഴിക്കും എന്നാണ് ഭീഷണി. ഫോണ്‍കോള്‍ വഴിയാണ് ഭീഷണി. വിദേശത്ത് നിന്നടക്കം കോളുകള്‍ വന്നുവെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തത്.

ഫെയ്‌സിബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇവന്‍, തന്റെടമില്ലാത്തവന്‍,

എന്നെ ഭീഷണിപ്പെടുത്താന്‍ വിളിക്കുന്നു

ഏട്ടന്റെ അനിയന്‍, പള്‍സര്‍ സുനിടെ സ്വന്തം ഏട്ടന്‍.. എല്ലാവരും കണ്ടോളു ഇവന്റെ നമ്പര്‍

ചില വീഡിയോസ്, കമെന്റ് ഒക്കെ കണ്ടിട്ട്

ചേച്ചി ഇതിനൊരു മറുപടി കൊടുക്കു എന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.

വീഡിയോ യില്‍ കൂടെയും കമെന്റ് കളില്‍ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങള്‍ ആരും മറുപടി പറയില്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല.

ഞങ്ങള്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല. എന്റെ മറുപടിയില്‍ കൂടി അങ്ങനെ വൈറല്‍ ആവണ്ട ഏട്ടന്റെ അനിയന്മാര്‍.

Next Story

RELATED STORIES

Share it