Latest News

മയക്കുമരുന്ന് കടത്ത്: സൗദിയില്‍ പിടിയിലായത് 121 പേര്‍

മയക്കുമരുന്ന് കടത്ത്: സൗദിയില്‍ പിടിയിലായത് 121 പേര്‍
X

റിയാദ്: അതിര്‍ത്തികള്‍ വഴി സമീപ കാലത്ത് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ 121 പേരെ സൈനികര്‍ പിടികൂടിയതായി അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് ലെഫ്. കേണല്‍ മിസ്ഫര്‍ അല്‍ഗന്നാം അറിയിച്ചു. ജിസാന്‍ പ്രവിശ്യയില്‍ 91 പേരും നജ്‌റാന്‍ പ്രവിശ്യയില്‍ 17 പേരും അസീര്‍ പ്രവിശ്യയില്‍ 10 പേരും അല്‍ജൗഫില്‍ മൂന്നു പേരുമാണ് മയക്കുമരുന്ന് കടത്തുന്നതിനിടെ സൈന്യത്തിന്റെ പിടിയിലായത്.


ജിസാന്‍ പ്രവിശ്യയിലെ അതിര്‍ത്തികള്‍ വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചവരുടെ പക്കല്‍ നിന്ന് 488 കിലോ ഹഷീഷും 34.5 ടണ്‍ ഖാത്തും അസീര്‍ പ്രവിശ്യയില്‍ നിന്ന് 184 കിലോ ഖാത്തും നജ്‌റാനില്‍ 293 കിലോ ഹഷീഷും അല്‍ജൗഫില്‍ 9,71,676 ലഹരി ഗുളികകളും സൈന്യം പിടികൂടിയതായും അദ്ദേഹം പറഞ്ഞു.


നേരത്തെ ദമാം കിംഗ് അബ്ദുല്‍ അസീസ് തുറമുഖം വഴി കടത്താന്‍ ശ്രമിച്ച വന്‍ ലഹരി ഗുളിക ശേഖരം കസ്റ്റംസ് പിടികൂടിയിരുന്നു. മരപ്പലകകള്‍ക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1,44,45,335 ലഹരി ഗുളികകളാണ് കസ്റ്റംസ് പിടികൂടിയത്. എക്‌സ്‌റേ പരിശോധനയിലാണ് മരപ്പലകകള്‍ക്കകത്ത് ഒളിപ്പിച്ച മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയത്.




Next Story

RELATED STORIES

Share it