Latest News

കുടിവെള്ളക്ഷാമം: പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പെരിന്തല്‍മണ്ണ വാട്ടര്‍ അതോറിറ്റി ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി

കുടിവെള്ളക്ഷാമം: പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പെരിന്തല്‍മണ്ണ വാട്ടര്‍ അതോറിറ്റി ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ- പട്ടാമ്പി റോഡ് വലിയങ്ങാടി ഭാഗങ്ങളില്‍ കുടുംബങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പെരിന്തല്‍മണ്ണ വാട്ടര്‍ അതോറിറ്റി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. കുടിവെള്ളമില്ലാത്തതിനാല്‍ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.

ധര്‍ണാ സമരത്തിന് പത്തത്ത് ജാഫര്‍, പച്ചീരി ഫാറൂഖ്, താമരത്ത് സലീം, ഹുസൈന്‍ റിയാസ്, പച്ചീരി ഹുസൈന്‍ നാസര്‍, നിഷാ സുബൈര്‍, സുനില്‍ മുഹമ്മദ്, കൃഷ്ണപ്രിയ, ശ്രീജിഷ, ജിതേഷ്, തസ്‌നി ഫിറോസ് എന്നീ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it