- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി

പാലക്കാട്: സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മീഷന്‍ സിറ്റിങ്ങിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. പ്രവാസിയായ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം നടത്തിയെന്ന ഇരുപത്തഞ്ചുകാരിയുടെ പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍. 80 പവനോളം സ്വര്‍ണം നല്‍കിയാണ് രണ്ടുവര്‍ഷം മുന്‍പ് വിവാഹം നടത്തിയത്.
ആര്‍ത്തവ സമയത്ത് നിലത്തു കിടത്തുക, മറ്റു സ്ത്രീകളുടെ ശരീരവുമായി താരതമ്യപ്പെടുത്തി കളിയാക്കുക, ശാരീരികമായി മുറിവേല്‍പ്പിക്കുക തുടങ്ങി ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങള്‍ ഈ കാലയളവില്‍ ഏല്‍ക്കേണ്ടി വന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അമ്മ, സഹോദര ഭാര്യ എന്നിവര്‍ക്കെതിരെ യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ പരാതിയിന്മേല്‍ ചവറ പോലീസിനോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സിറ്റിങ്ങില്‍ ഭര്‍ത്താവിന്റെ അമ്മയോടും സഹോദര ഭാര്യയോടും ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
സ്വത്ത് സംബന്ധമായ കേസുകളും കമ്മീഷന്‍ പരിഗണിച്ചു. ആകെ 50 കേസുകളാണ് കമ്മീഷന്‍ പരിഗണിച്ചത്. 18 കേസുകള്‍ തീര്‍പ്പാക്കി. രണ്ട് കേസുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് കേസുകള്‍ കൂടുതല്‍ നിയമസഹായത്തിനായി ഡെല്‍സക്കു അയച്ചു. തിരക്ക് ഒഴിവാക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് രാവിലെയും ഉച്ചയ്ക്കും രണ്ടു ഘട്ടങ്ങളിലായി 25 കേസുകള്‍ വീതമാണ് പരിഗണിച്ചത്. വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ യു.വി കുര്യാക്കോസ്, അഡ്വക്കേറ്റുമാരായ പ്രസന്ന, അഞ്ജന, രാധിക, കൗണ്‍സിലറായ ഡിംപിള്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















