Latest News

സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്ന്

സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്ന്
X

കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്ന്. അപാകതകള്‍ പരിഹരിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക അനാവശ്യമായി നീട്ടിവെക്കുന്നത് അവസാനിപ്പിക്കുക, അന്യായമായ പെന്‍ഷന്‍ സീലിങ് കേന്ദ്ര നിരക്കില്‍ പരിഷ്‌കരിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒപി ബഹിഷ്‌കരിക്കുന്നതോടൊപ്പം അടിന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികില്‍സ നടപടികളും നടത്തില്ലെന്നാണ് തീരുമാനം. ശമ്പളപരിഷ്‌കരണ ഉത്തരവിലെ യാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ധര്‍ണ്ണയും സത്യാഗ്രഹവും നടക്കും. രാവിലെ പത്ത് മണിക്ക് ധര്‍ണ്ണ ആരംഭിക്കും. ഡോക്ടര്‍മാര്‍ നേരത്തെ ഉന്നയിച്ച പരാതികളില്‍ പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഇല്ലാത്തതിനാലാണ് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

Next Story

RELATED STORIES

Share it