Latest News

കടലാക്രമണ പ്രദേശങ്ങള്‍ മലപ്പുറം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു.

എംഎല്‍എ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരദേശവാസികളുടെ ദുരിതങ്ങളും പ്രയാസങ്ങളും നേരില്‍ കണ്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് കടപ്പുറത്ത് എത്തിയതെന്നും കടലാക്രമണവും അപകടാവസ്ഥയും നേരില്‍ കണ്ട് ബോധ്യമായെന്നും കലക്ടര്‍ മല്‍സ്യത്തൊഴിലാളികളോട് പറഞ്ഞു.

കടലാക്രമണ പ്രദേശങ്ങള്‍ മലപ്പുറം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു.
X

പരപ്പനങ്ങാടി: കടലാക്രമണ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് സന്ദര്‍ശിച്ചു. പി കെ അബ്ദുറബ്ബ് എംഎല്‍എ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരദേശവാസികളുടെ ദുരിതങ്ങളും പ്രയാസങ്ങളും നേരില്‍ കണ്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് കടപ്പുറത്ത് എത്തിയതെന്നും കടലാക്രമണവും അപകടാവസ്ഥയും നേരില്‍ കണ്ട് ബോധ്യമായെന്നും കലക്ടര്‍ മല്‍സ്യത്തൊഴിലാളികളോട് പറഞ്ഞു. കല്ലിടാന്‍ വേണ്ടി ഒരു പ്രപ്പോസല്‍ തയ്യാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോട് പറയുമെന്നും അടിയന്തിരമായി ഇന്ന് തന്നെ താല്‍കാലിക സംവിധാനം ഒരുക്കാന്‍ നടപടി ഉണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.പി കെ അബ്ദുറബ്ബ് എംഎല്‍എ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അനുഗമിച്ചു.


രൂക്ഷമായ കടലാക്രമണത്തിനു ഇരയായ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി തീരദേശമേഖലയില്‍ കടലാക്രമണം ചെറുക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിയമസഭയിലും, ജലവിഭവ, റവന്യു വകുപ്പ് മന്ത്രിമാരോടും, മലപ്പുറം ജില്ലാ കളക്ടറോടും പി കെ അബ്ദുറബ്ബ് എംഎല്‍എ ആവശ്യപ്പെട്ടിരിന്നു. പ്രദേശം സന്ദര്‍ശിക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപെട്ടത് പ്രകാരം പരപ്പനങ്ങാടി തീരദേശം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ പരപ്പനങ്ങാടിയിലേക്ക് ജിയോബാഗുകള്‍ ലഭ്യമാക്കുന്നതിനോടൊപ്പം കടലാക്രമണം ചെറുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രപ്പോസല്‍ തയ്യാറാക്കി നല്‍കാന്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it