Latest News

വോട്ടര്‍പട്ടികയനുസിച്ച് വാക്‌സിന്‍ വിതരണം; നിര്‍ദേശം തള്ളി ത്രിണമൂല്‍ കോണ്‍ഗ്രസ്

വോട്ടര്‍പട്ടികയനുസിച്ച് വാക്‌സിന്‍ വിതരണം; നിര്‍ദേശം തള്ളി ത്രിണമൂല്‍ കോണ്‍ഗ്രസ്
X

കൊല്‍ക്കൊത്ത: വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനെതിരേ ത്രിണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. രാജ്യത്തെ ഓരോരുത്തര്‍ക്കും ഉപാധികളില്ലാതെ കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ടിഎംസി നേതാവ് സന്താനു സെന്‍ ആവശ്യപ്പെട്ടു. ത്രിണമല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റുമാണ് സന്താനു സെന്‍. വോട്ടര്‍പട്ടികയനുസരിച്ച് 50 വയസ്സിനു മുകളിലുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും അവസാനം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

എങ്ങനെയാണ് വോട്ടര്‍പട്ടിക നോക്കി വാക്‌സിന്‍ നല്‍കുക? പട്ടികയില്‍ പേരില്ലാത്ത മറ്റ് രേഖകളുള്ളവര്‍ക്ക് എങ്ങനെ വാക്‌സിന്‍ നല്‍കും? അവരെ പുറത്താക്കുമോ- സെന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 5,000 കോടി രൂപയാണ് വാക്‌സിന്‍ വിതരണ പദ്ധതിക്ക് നീക്കവച്ചിട്ടുള്ളത്. ഇതില്‍ കേന്ദ്രത്തിന്റെ സഹായമൊന്നുമില്ല. പകരം സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ചിലരെ അയക്കുകയാണ് ചെയ്യുന്നത്- കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിരോധം നടപ്പാക്കാന്‍ വൈകിപ്പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Distribution of vaccines according to voter list; Trinamool Congress rejects proposal

Next Story

RELATED STORIES

Share it