Latest News

സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ഇന്നാരംഭിക്കും

സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ഇന്നാരംഭിക്കും
X

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞം ഇന്നാരംഭിക്കും. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. സ്‌കൂളുകളുമായും റസിഡന്റ്‌സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സഹകരിച്ചാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളില്‍ ഈ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കും.

കൊവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്‌തോ നേരിട്ട് വാക്‌സിനേഷന്‍ സെന്ററിലെത്തി രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിന്‍ സ്വീകരിക്കാം. സ്‌കൂള്‍ ഐഡി കാര്‍ഡോ, ആധാറോ ഹാജരാക്കണം.

15 മുതല്‍ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 52 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായമുള്ള 40 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 11 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it