- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലത്തീന്‍ അതിരൂപതയും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; അദാനി തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി
ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ലത്തീന്‍ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറല്‍ യൂജിന്‍ പെരേരയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ക്ലിഫ് ഹൗസില്‍ വൈകുന്നേരത്തായിരുന്നു ചര്‍ച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തേക്ക് പത്താം ദിവസവും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്. രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ പോലിസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ടു. പദ്ധതി പ്രദേശത്തെ ഗേറ്റും കടന്ന് അകത്ത് കയറുകയായിരുന്നു. ഉന്നത പോലിസ് ഉദ്യോഗസ്ഥരടക്കം വന്‍ പോലിസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. അതേസമയം, പദ്ധതി നിര്‍ത്തിവെച്ച് പഠനം നടത്താതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍.
RELATED STORIES
പീഡന ആരോപണം: റാപ്പര് വേടനെതിരേ ലുക്കൗട്ട് നോട്ടിസ്
11 Aug 2025 4:50 AM GMT''വെള്ളിനാണയങ്ങള്ക്കുവേണ്ടി ചില സഹപ്രവര്ത്തകര് ജയിലിലടയ്ക്കാന്...
11 Aug 2025 4:43 AM GMTലിവര്പൂളിനെ തകര്ത്ത് എഫ്എ കമ്മ്യൂണിറ്റി ഷീല്ഡ് ജേതാക്കളായി...
11 Aug 2025 4:20 AM GMTസെപ്റ്റംബറില് ഫലസ്തീനെ അംഗീകരിക്കും: ആസ്ത്രേലിയ
11 Aug 2025 4:01 AM GMTഅബ്ദുല് റഹ്മാന്റെ കൊലപാതകം; ഒരാള് കൂടി അറസ്റ്റില്
11 Aug 2025 3:50 AM GMTവോട്ടര് പട്ടിക തട്ടിപ്പ്: പ്രതിപക്ഷ എംപിമാരുടെ ഇലക്ഷന് കമ്മീഷന്...
11 Aug 2025 3:27 AM GMT