Latest News

നിരാശാജനകം; ദിശാബോധമില്ലാത്ത ബജറ്റ്; കേന്ദ്ര ബജറ്റിനെതിരേ തെലങ്കാന മുഖ്യമന്ത്രി

നിരാശാജനകം; ദിശാബോധമില്ലാത്ത ബജറ്റ്; കേന്ദ്ര ബജറ്റിനെതിരേ തെലങ്കാന മുഖ്യമന്ത്രി
X

ഹൈദരാബാദ്; പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് നിരാശാജനകവും ദിശാബോധമില്ലാത്തതും ഉപയോഗശൂന്യവുമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവു.

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും കൈത്തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും ബജറ്റ് ഒന്നും നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദിശാബോധമില്ലായ്മയാണ് ബജറ്റിന്റെ പ്രധാന ന്യൂനതയെന്ന് തെലങ്കാന രാഷ്ട്ര സമിതി നേതാവുകൂടിയായ അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി വാചകക്കസര്‍ത്ത് നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ബുദ്ധിമുട്ടിലും പ്രശ്‌നങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം ബജറ്റിനു മുകളില്‍ പ്രശംസ കോരിച്ചൊരിയുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

കൈത്തറി മേഖലയ്ക്ക് ബജറ്റില്‍ ഒന്നും വാഗ്ദാനം ചെയ്യാനില്ല. ജീവനക്കാരിലും ചെറുകിട വ്യാപാരികളിലും ബജറ്റ് കയ്പുനിറക്കുന്നു. ആദായനികുതി സ്ലാബുകളില്‍ മാറ്റം വരുത്താത്തത് നിര്‍ഭാഗ്യകരമാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it