പ്ര​ജ്ഞ​യു​ടെ ഗോ​ഡ്സെ പരാമര്‍ശം;മോ​ദിയുടേത് മു​ത​ല​ക്ക​ണ്ണീ​ര്‍- ദി​ഗ്‌ ​വി​ജ​യ് സിം​ഗ്

പ്ര​ജ്ഞ​യു​ടെ ഗോ​ഡ്സെ പരാമര്‍ശം;മോ​ദിയുടേത് മു​ത​ല​ക്ക​ണ്ണീ​ര്‍- ദി​ഗ്‌ ​വി​ജ​യ് സിം​ഗ്

ഭോപ്പാല്‍: പ്രജ്ഞാ സിംഗ് താക്കൂറിന്റെ ഗോഡ്‌സെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് മുതലക്കണ്ണീറാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പ്രജ്ഞാ സിംഗിനെ ഭോപ്പാലില്‍നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാക്കിയത് മോദിയാണ്. മോദിയുടെ മുതലക്കണ്ണീര്‍ പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രജ്ഞാ സിംഗ് താക്കൂറിന്റെ സ്ഥാനാര്‍ഥിത്വവും വോട്ടവകാശവും റദ്ദാക്കണമെന്നും മഹാത്മാ ഗാന്ധിക്കെതിരെ സംസാരിക്കുന്ന ഓരോ വ്യക്തിയുടേയും വോട്ടവകാശം റദ്ദാക്കണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.പ്രജ്ഞ സിങ് ഠാക്കൂര്‍ ഗാന്ധിജിയെ അപമാനിച്ചതിന് മാപ്പ് നല്‍കാന്‍ തനിക്കൊരിക്കലും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രതികരിച്ചിരുന്നു. പ്രഗ്യയുടെ വാക്കുകള്‍ അതിദാരുണമെന്നാണ് മോദി പറഞ്ഞത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെ ആണെന്ന കമലഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രഗ്യ സിങിന്റെ വിവാദ പരാമര്‍ശം.ഗോഡ്സേ രാജ്യസ്‌നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു പ്രഗ്യാസിങിന്റെ വിവാദ പരാമര്‍ശം. ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രഗ്യാ സിങ് പറഞ്ഞു.


RELATED STORIES

Share it
Top