Latest News

ടാര്‍പോളിന്‍ മാറ്റുന്നതിനിടെ സിമന്റ് ലോറിയുടെ മുകളില്‍ നിന്ന് തെന്നി വീണു മരിച്ചു

ടാര്‍പോളിന്‍ മാറ്റുന്നതിനിടെ സിമന്റ് ലോറിയുടെ മുകളില്‍ നിന്ന് തെന്നി വീണു മരിച്ചു
X

തിരുവനന്തപുരം: കിളിമാനൂരില്‍ സിമന്റ് ലോറിയുടെ മുകളില്‍ നിന്ന് ടാര്‍പോളിന്‍ മാറ്റുന്നതിനിടെ ഡ്രൈവര്‍ തെന്നി വീണു മരിച്ചു. മടവൂര്‍ പുളിമൂട് ആരാമത്തില്‍ വിജില്‍(34) മരിച്ചത്. ലോറിയുടെ മുകളില്‍ നിന്ന് സിമന്റ് ഇറക്കാനായി ടാര്‍ പോളിന്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ തെന്നി താഴേക്ക് വീണു. വീഴ്ചയില്‍ സാരമായി പരിക്കേറ്റ വിജില്‍ അര മണിക്കൂറോളം അവിടെ തന്നെ കിടന്നു. പിന്നീട് സുഹൃത്തുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരണം സംഭവിക്കുകയായിരുന്നു.


Next Story

RELATED STORIES

Share it