Latest News

മരച്ചില്ലകള്‍ മാറ്റുന്നതിനിടെ ഷോക്കേറ്റു മരിച്ചു

മേല്‍മുറി കള്ളാടിമുക്ക് എ.വി. ഷബീറലി (43) ആണ് മരിച്ചത്.

മരച്ചില്ലകള്‍ മാറ്റുന്നതിനിടെ ഷോക്കേറ്റു മരിച്ചു
X

മലപ്പുറം: വൈദ്യുത ലൈനില്‍ പൊട്ടിവീണ മരച്ചില്ലകള്‍ മാറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മേല്‍മുറി കള്ളാടിമുക്ക് എ.വി. ഷബീറലി (43) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം. വീടിനു സമീപം വീണ ലൈനില്‍ നിന്ന് മരച്ചില്ലകള്‍ മാറ്റാനായി കെ എസ് ഇ ബി അധികൃതരോട് വൈദ്യുതി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു ലൈന്‍ മാത്രം ഓഫാക്കാന്‍ മറന്നെന്നും ഇതില്‍ തട്ടിയാണ് ഷോക്കേറ്റതെന്നും വീട്ടുകാര്‍ പറഞ്ഞു. പിതാവ്: പരേതനായ കുഞ്ഞി മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: ഹസീന. മക്കള്‍. ഫാത്തിമ ഹിബ, മുഹമ്മദ് മിര്‍സാന്‍, മുഹമ്മദ് ഇസാന്‍.




Next Story

RELATED STORIES

Share it