Latest News

ധര്‍മസ്ഥലയിലെ പത്മലതയുടെ കൊലപാതകം; അന്വേഷണവുമായി സഹകരിക്കുമെന്ന് കുടുംബം

ധര്‍മസ്ഥലയിലെ പത്മലതയുടെ കൊലപാതകം; അന്വേഷണവുമായി സഹകരിക്കുമെന്ന് കുടുംബം
X

മംഗളൂരു: കര്‍ണാടകത്തിലെ ധര്‍മസ്ഥലയിലെ കൊലപാതകങ്ങളിലെ അന്വേഷണത്തില്‍ സഹകരിക്കുമെന്ന് 1986ല്‍ കൊല്ലപ്പെട്ട പത്മലതയുടെ കുടുംബം. പത്മലതയുടെ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയാണെങ്കില്‍ തെളിവുകള്‍ നല്‍കുമെന്ന് കുടുംബം അറിയിച്ചു. ഉജിരെയില്‍ രണ്ടാം വര്‍ഷ പ്രി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റായിരുന്ന പത്മലതയെ 1986 ഡിസംബര്‍ 22നാണ് കാണാതായത്. 56 ദിവസത്തിന് ശേഷം അസ്ഥികൂടം പുഴയില്‍ കണ്ടെത്തി. കൈയ്യും കാലും കെട്ടിയ നിലയിലായിരുന്നു അസ്ഥിക്കൂടം. പ്രതിഷേധത്തെ തുടര്‍ന്ന് അന്വേഷണം സിഐഡിക്ക് വിട്ടെങ്കിലും നടപടികള്‍ അവസാനിപ്പിക്കുകയാണ് അവര്‍ ചെയ്തത്. പത്മലതയുടെ പിതാവ് പ്രദേശത്തെ സിപിഎം നേതാവായിരുന്നു. ഇയാള്‍ വാര്‍ഡ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിരിക്കെയായിരുന്നു കൊലപാതകം.

Next Story

RELATED STORIES

Share it