Latest News

ധര്‍മസ്ഥലയില്‍ ഒമ്പത് സ്ഥലങ്ങളില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തി

ധര്‍മസ്ഥലയില്‍ ഒമ്പത് സ്ഥലങ്ങളില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തി
X

ധര്‍മസ്ഥല: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ പ്രത്യേക പോലിസ് സംഘം നടത്തിയ പരിശോധനയില്‍ ഒമ്പത് സ്ഥലങ്ങളില്‍ നിന്നും മനുഷ്യരുടെ അസ്ഥികള്‍ കണ്ടെത്തി. നേത്രാവതി നദിയുടെ കുളിക്കടവിന് സമീപത്തെ ബംഗ്ലെഗുഡ്ഡയില്‍ നിന്നാണ് അസ്ഥികള്‍ കണ്ടെത്തിയത്. 2012ല്‍ കൊല്ലപ്പെട്ട സൗജന്യ എന്ന പെണ്‍കുട്ടിയുടെ അമ്മാവനായ വിതാല്‍ ഗൗഡ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അസ്ഥികള്‍ കണ്ടെത്തിയത്. പ്രത്യേക പോലിസ് സംഘത്തിന്റെ അംഗങ്ങളായ ജിതേന്ദ്രകുമാര്‍ ദയാമ, സൈമണ്‍ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

Next Story

RELATED STORIES

Share it